തിരുവല്ല: രാജീവ് ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റ്, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.ജെ കുര്യൻ , ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത, ചെറിയാൻ പോളച്ചിറക്കൽ, ജേക്കബ് പുന്നൂസ്, ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, ഇമാം കെ.ജെ.സലിം സഖാഫി, ഫാ.ജോസ് കല്ലുമാലിക്കൽ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എം.സലിം, വർഗീസ്മാമൻ,ഏലിയാമ്മ തോമസ്, ടി.ജി.രഘുനാഥപിള്ള, എന്നിവർ പ്രസംഗിച്ചു.