thiruvanvandoorjalolsavam
തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഭക്തിയുടെ നിറവിൽ 56-ാംമത് തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവം പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടത്തി. മഴുക്കീർ പള്ളിയോടത്തിലേക്ക് ഗോശാലകൃഷ്ണസ്വാമിയുടെ തിടമ്പ് എഴുന്നെള്ളിച്ചപ്പോൾ മഹാവിഷ്ണുവിനെ സ്തുതിച്ച് ഭക്തജനങ്ങൾ വഞ്ചിപ്പാട്ടുകൾ പാടി സ്വീകരിച്ചു. സജി ചെറിയാൻ എം.എൽ.എ ജലോത്സവം ഉദ്ഘാടനം ചെയ്തു. തിരുവൻവണ്ടൂർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.ഡി രാജീവ് അദ്ധ്യക്ഷത വഹിച്ചു. നടൻ കൃഷ്ണപ്രസാദ്, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, കെ.എസ് രാജൻ മൂലവീട്ടിൽ, രാജഗോപാൽ,ഹരികുമാർ മൂരിത്തിട്ട എന്നിവർ പ്രസംഗിച്ചു. ജലഘോഷയാത്രയിൽ എബാച്ചിൽ ഏറ്റവും നല്ല രീതിയിൽ പാടിതുഴഞ്ഞതിന് പ്രയാർ പള്ളിയോടവും ബിബാച്ചിൽ വൻമഴി പള്ളിയോടവും സമ്മാനർഹരായി