ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ വിശ്വകർമ്മ ദിനം ആചരിച്ചു. സാംസ്കാരിക സമ്മേളനം സജിചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.പി ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ് റെജി ആമുഖ പ്രസംഗം നടത്തി. വിവിധ തുറകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ മുൻ എം.എൽ.എ പി.സി വിഷ്ണുനാഥ് ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.ജി അജയൻ, ബോർഡ് അംഗം റെജി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് സെക്രട്ടറി സനിൽകുമാർ ഡി സ്വാഗതവും ട്രഷറാർ ടി.ജി ശ്രീജിത്ത് നന്ദിയും പറഞ്ഞു.