chandan-roy
ചന്ദൻ റോയ്

പന്തളം: കഞ്ചാവ് വില്പന നടത്തിയ ബംഗാൾ സ്വദേശിയെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. പന്തളം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം സലീമിന്റെ കെട്ടിടത്തിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ ജയ്പാൽഗുഡി സ്വദേശി ചന്ദൻ റോയ് (36) ആണ് അറസ്റ്റിലായത്. കഞ്ചാവ് ചെറിയ പൊതികളാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലുമാണ് ഇയാൾ വില്പന നടത്തിവന്നിരുന്നത്. പന്തളം കോളേജിനു തെക്കുഭാഗത്ത് നിന്നും കടയ്ക്കാടിനു പോകുന്ന റോഡിൽ ഉച്ചയ്ക്കു 12നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.