photos-
പ്രവർത്തനം നിലച്ച കോന്നിയിലെ ജില്ലാ വന വിജ്ഞാന വ്യാപന കേന്ദ്രം.

കോന്നി: ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രത്തിന്റെ പേരിലേയുള്ളു വിജ്ഞാനം. മികച്ച ലക്ഷ്യങ്ങളോടെ ആരംഭിച്ച കേന്ദ്രം ഇപ്പോൾ അനാസ്ഥയുടെ പര്യായമായി മാറിയിരിക്കുകയാണ്. വനംവകുപ്പിനും പൊതുസമൂഹത്തിനും ഗുണകരമായ പദ്ധതികൾ നടപ്പാക്കേണ്ട സോഷ്യൽ ഫോറസ്ട്രിയുടെ മർമ്മ പ്രധാനമായ വിഭാഗമാണിത്. എലിയറയ്ക്കൽ ജംഗ്ഷന് സമീപം ജില്ലാ സോഷ്യൽ ഫോറസ്ട്രി ആസ്ഥാന വളപ്പിലാണ് കേന്ദ്രം . 1992ലാണ് ആരംഭിച്ചത്. മരംവച്ചുപിടിപ്പിക്കൽ, വനത്തേയും വന്യജീവികളെയും കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും നൽകൽ തുടങ്ങിയവപോലും നിലച്ചിരിക്കുകയാണ്. ഫണ്ടില്ലെന്നാണ് അധികൃതരുടെ വാദം.

-------------------

നടക്കാതെ പോയ ലക്ഷ്യങ്ങൾ

സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകൾ, ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുക,

ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളുടെ പുന:രുദ്ധാരണം, തോടുകളുടെയും, നീർച്ചാലുകളുടെയും സംരക്ഷണം

കാവ് സംരക്ഷണം,

വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ ജനങ്ങൾക്ക് നൽകുക

, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുക..

-------------------

പരാധീനതകൾ ബാക്കി


പി. എസ്.സി, ഐ.എഫ്.എസ് പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ റഫറൻസ് പുസ്തകങ്ങൾ ഉൾപ്പെടെ സൂക്ഷിക്കാൻ ലൈബ്രറി വേണമെന്നാണ് ചട്ടമെങ്കിലും ഇല്ല. ഡോക്യൂമെന്ററി പ്രദർശനം നടത്താനുള്ള ഫിലീം പ്രൊജക്ടർ, മൈക്കുകൾ എന്നിവ ഉപയോഗശൂന്യമാണ്. നാട്ടിൽ നടക്കുന്ന മേളകളിൽ സ്​റ്റാൾ തയ്യാറാക്കി പ്രദർശനങ്ങൾ നടത്തണമെന്ന് ചട്ടമുണ്ടെങ്കിലും പാലിക്കുന്നില്ല. കേന്ദ്രത്തിലെ വൈദ്യുതി സംവിധാനം തകരാറിലാണ്. കെട്ടിടത്തിനും അറ്റകുറ്റപ്പണികൾ വേണം.