klr
വാഴപ്പാറയിലെ ക്യാർട്ടേഴ്സുകൾ കാട് കയറിയ നിലയിൽ

ഇളമണ്ണൂർ: കോടികൾ മുടക്കി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാടുകൾ കയറി ഇഴജന്തുക്കളുടെ താവളമായി മാറുന്നു. സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികൾക്കായി കലഞ്ഞൂർ വാഴപ്പാറയിൽ നിർമ്മിച്ച ക്വാർട്ടേഴ്സുകളാണ് നശിക്കുന്നത്. 16വലിയ ക്വാർട്ടേഴ്സുകളാണ് ഇവിടെ നിർമ്മിച്ചത്. ഒരോ ക്വാർട്ടേഴ്സിലും നാല് കുടുംബങ്ങൾക്ക്താമസിക്കാൻ പറ്റുന്ന രീതിയിലായിരുന്നു നിർമ്മാണം. ഇതിലെ ഒരു കെട്ടിടം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. രണ്ട് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഫാമിംഗ് എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി വാഴപ്പാറ,ചിതൽവെട്ടി,കുമരംകുടി,മൂക്കൻപാറ, മുള്ളുമല,എന്നിവടങ്ങളിലായി 10കോടി രൂപ ചെലവഴിച്ച് 1996-97 കാലഘട്ടത്തിലാണ് ക്വാർട്ടേഴ്സുകളുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പ് കരാറുകാരനും കോർപ്പറേഷനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിലയ്ക്കുകയായിരുന്നു. പല ക്വാർട്ടേഴ്സുകളുടെയും പണികൾ പാതിവഴി മാത്രമേ പിന്നിട്ടിട്ടുള്ളൂ. പലതിലും ജനലുകളും വാതിലുകളും സ്ഥാപിച്ചങ്കിലും പിന്നീട് ഇത് മോഷണം പോകുകയും കാലപഴക്കത്താൽ നശിച്ചു പോകുകയും ചെയ്തു. കോടികൾ ചെലവഴിച്ച ഇവ കാടുകൾ മൂടി ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി.

സ്ഥിരം ജീവനക്കാർക്ക് താമസ സൗകര്യം ഏറെകുറെ ഉണ്ടെങ്കിലും ആശ്രീത തൊഴിലാളികൾ വളരെ പരിതാപകരമായ അവസ്ഥയാണ് നിലവിൽ

അച്ചുതൻ ( തൊഴിലാളി)

-കെട്ടിടങ്ങളുടെ നിർമ്മാണം കരാറുകാരുമായുള്ള തർക്കത്തെ തുടർന്ന് പൂർത്തിയാക്കില്ല

-ഇപ്പോൾ ഉപയോഗിക്കുന്നത് ഒരു കെട്ടിടം

-തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രം

-16 ക്വാർട്ടേഴ്സുകൾ

-നിർമ്മാണ ചെലവ് 10 കോടി