pullad-road

മല്ലപ്പള്ളി: തകർന്നു കിടക്കുന്ന മല്ലപ്പള്ളി - പുല്ലാട് റോഡിൽ കുഴിയടയ്ക്കൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ കഴിഞ്ഞ ദിവസം നടന്ന യോഗതീരുമാനപ്രകാരം ഇന്നലെ രാവിലെ ചാലുങ്കൽപടിയിലാണ് പണികൾ ആരംഭിച്ചത്. വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയുടെ ഉപരിതലത്തിൽ നിന്ന് രണ്ടടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്ത് പാറമിശ്രിതം ഇട്ട് ഉറപ്പിക്കുന്ന പണികളാണ് ആരംഭിച്ചത്. വാട്ടർ അതോറിറ്റിയുടെ പ്രവർത്തികൾ പൂർത്തീകരിച്ച ശേഷം ദേശീയപാതാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ടാറിംഗ് പണികൾ ആരംഭിക്കും. പണികളുടെ പുരോഗതി വിലയിരുത്താൻ 23ന് വീണ്ടും യോഗം ചേരും.