ph
നാഷണൽ സർവ്വീസ് സ്‌കീം: പന്തളം എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിന് അഭിമാന നേട്ടം

പന്തളം: നാഷണൽ സർവീസ് സ്‌കീം ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് പന്തളം എൻ.എസ്.എസ് സ്‌കൂളിന് നാല് അവാർഡുകൾ. 2018-2019 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും നല്ല വോളന്റീയർ അടക്കമുള്ള അവാർഡുകളാണ് സ്‌കൂളിന് ലഭിച്ചത്. മികച്ച വോളന്റീയറിനുള്ള അവാർഡ് പൂർവ വിദ്യാർത്ഥി അനന്തഗോപനും ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഹിന്ദി അദ്ധ്യാപിക ജി.ജയശ്രീക്കും ലഭിച്ചു. ജില്ലയിലെ മികച്ച യൂണിറ്റിനുള്ള അവാർഡ് സ്‌കൂളിനും ലഭിച്ചു. ജില്ലയിലെ മികച്ച വോളന്റീയർ പൂർവ വിദ്യാർത്ഥിനി ആര്യാകൃഷ്ണനാണ്.കഴിഞ്ഞ അഞ്ചു വർഷമായി ഈ സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസറാണ് ജി.ജയശ്രീ.നിരവധി വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അദ്ധ്യാപിക നടപ്പിലാക്കിയത്.മികച്ച ഗായകൻ കൂടിയായ അനന്തഗോപൻ സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ എല്ലാപ്രവർത്തനങ്ങൾക്കും മുന്നിലായിരുന്നു.

1. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ ജി.ജയശ്രീ
2. സംസ്ഥാനത്തെ ഏറ്റവും മികച്ച വോളന്റീയർക്കുള്ള അവാർഡ് നേടിയ അനന്തഗോപൻ
3. ജില്ലയിലെ മികച്ച വോളന്റീയറിനുള്ള അവാർഡ് നേടിയ ആര്യാകൃഷ്ണൻ