അടൂർ : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി അടൂർ യൂണിയനിലെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. യൂണിയൻ ആസ്ഥാനത്തെ പഞ്ചനില ഗുരുമന്ദിരത്തിന് മുന്നിൽ ഗുരു ഭാഗവത പാരായണം, പ്രത്യേകപൂജ, സമൂഹപ്രാർത്ഥന, പായസവിതരണം എന്നിവ നടന്നു. 169-ാം മണ്ണടി ശാഖ ഗുരുമന്ദിരത്തിൽ പ്രത്യേക പൂജ. ഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, സമാധി പ്രാർത്ഥന, പായസ വിതരണം എന്നീ ചടങ്ങുകളോടെ ഗുരു സമാധി ആചരിച്ചു. 225 മേലൂട് എസ് എൻ. ഡി.പി ശാഖ ഗുരുക്ഷേത്രത്തിൽ പ്രത്യേകപൂജ, ഗുരു ഭാഗവത പാരായണം, സമൂഹപ്രാർത്ഥന, സമാധി പൂജ, അന്നദാനം എന്നിവ നടന്നു. 303-ാം പന്നിവിഴ ശാഖയിയിലും ഗുരുമന്ദിരത്തിലുമായി പ്രത്യേക ചടങ്ങുകൾ നടന്നു. ഗുരുമന്ദിരത്തിൽ പ്രത്യേകപൂജ, സമൂഹപ്രാർത്ഥന, ഗുരു ഭാഗവത പാരായണം, പായസവിതരണം, ശാഖാ മന്ദിരത്തിൽ ഗുരുദേവ ഭാഗവത പാരായണം, സമൂഹപ്രാർത്ഥന, സമാധി പൂജ, പായസവിതരണം എന്നീ ചടങ്ങുകൾ നടന്നു. ശാഖാ പ്രസിഡന്റ് കെ.ആർ. ശിവാനന്ദൻ, സെക്രട്ടറി സദാശിവൻ തയ്യിൽ എന്നിവർ നേതൃത്വം നൽകി. 316-ാം വടക്കടത്തുകാവ് ശാഖയുടെ നേതൃത്വത്തിൽ പുലിമല ഗുരുക്ഷേത്രം, പുതുശേരിഭാഗം ഗുരുമന്ദിരം എന്നിവിടങ്ങളിൽ പ്രത്യേകം ചടങ്ങുകൾ നടന്നു. ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജ, ഗുരു പുഷ്പാഞ്ജലി, ഗുരു ഭാഗവത പാരായണം, സമൂഹപ്രാർത്ഥന, സമാധി പ്രാർത്ഥന, പായസവിതരണം, പ്രത്യേക ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. ശാഖാ പ്രസിഡന്റ് ഷിബു കിഴക്കിടം, സെക്രട്ടറി കെ.വിജയൻ തെക്കം ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകി. 379-ാം മിത്രപുരം ഉദയഗിരി ടി.കെ. മാധവവിലാസം ശാഖാ ഗുരുക്ഷേത്രത്തിൽ പ്രത്യേകപൂജ, ഗുരു ഭാഗവതപാരായണം, സമൂഹപ്രാർത്ഥന, സമാധി പ്രാർത്ഥന, പായസവിതരണം എന്നീ ചടങ്ങുകൾ നടന്നു. 4837-ാം മേലൂട് സെൻട്രൽ പത്രാധിപർ കെ. സുകുമാരൻ സ്മാരക ശാഖയിൽ സമൂഹപ്രാർത്ഥന, പ്രഭാഷണം, പായസവിതരണം എന്നീ ചടങ്ങുകൾ നടന്നു. ശാഖാ പ്രസിഡന്റ് ജി. സദാനന്ദൻ, സെക്രട്ടറി എ.പി. സന്തോഷ് എന്നിവർ നേതൃത്വം നൽകി. 3167-ാം അടൂർ ടൗൺ ശാഖയിൽ ഉപവാസം, പ്രാർത്ഥന, പായസ സദ്യ, ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. ശാഖാ പ്രസിഡന്റ് വി. പ്രേംചന്ദ് , സെക്രട്ടറി അടൂർ ശശാങ്കൻ എന്നിവർ നേതൃത്വം നൽകി. 1062 പെരിങ്ങനാട്, 4838 മേലൂട് ആശാൻ നഗർ , 4260-ാം അടൂർ കണ്ണങ്കോട് തുടങ്ങിയ ശാഖകളിലും സമാധിദിനാചരണം നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ.മണ്ണടി മോഹൻ, ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, യോഗം കൗൺസിലർ എബിൻ ആമ്പാടി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം തുടങ്ങിയവർ വിവിധ ശാഖകളിൽ സന്ദർശനം നടത്തി.