upavasam-

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ എല്ലാ ശാഖകളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. വിശേഷാൽ പൂജകൾ, ഗുരുഭാഗവത പാരായണം, സമൂഹപ്രാർത്ഥന, ഉപവാസ യജ്‌ഞം, അന്നദാനം എന്നിവ ഉണ്ടായിരുന്നു. കവിയൂർ ശാഖയിൽ ശാന്തിഹവനയജ്‌ഞം, മഹാഗുരുപൂജ, ഗുരുപുഷ്‌പാജ്‌ഞലി, ഗുരുധർമ്മ പ്രഭാഷണം കഞ്ഞിവീഴ്ത്തൽ എന്നിവയും കോട്ടൂർ ഗുരുമന്ദിരത്തിൽ ഗുരുഭാഗവത പാരായണം, വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവയും ഉണ്ടായിരുന്നു. മുത്തൂർ ശാഖയിൽ അഖണ്ഡനാമപജപയജ്‌ഞത്തിനുശേഷം നെടുംകുന്നം ഗോപാലകൃഷ്ണൻ ഗുരുപ്രഭാഷണം നടത്തി. ശാന്തിയാത്രയ്ക്ക് ശേഷം കഞ്ഞി വീഴ്ത്തലും നടന്നു. കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ സമൂഹപ്രാർത്ഥന നടന്നു. ആലപ്പി വിജയൻ ഗുരുകൃതികളുടെ സംഗീതാവിഷ്‌കാരം നടത്തി. ശാന്തിയാത്രയും സമൂഹപ്രാർത്ഥനയും അന്നദാനവും ഉണ്ടായിരുന്നു. പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം, ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, പൂമൂടൽ, കഞ്ഞിവീഴ്ത്തൽ എന്നിവ നടത്തി. ഓതറ തൈമറവുംകര ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ സമൂഹപ്രാർത്ഥനയും കഞ്ഞി വീഴ്ത്തലും ഉണ്ടായിരുന്നു. ചിങ്ങം ഒന്നുമുതൽ കന്നി 5വരെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ശാഖയിലെ കുടുംബങ്ങളിൽ നടത്തിവന്ന ഗുരുദേവകൃതി പാരായണയജ്ഞം സമാപിച്ചു. മേപ്രാൽ ശാഖയിൽ വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം. കഞ്ഞിവീഴ്ത്തൽ എന്നിവ നടത്തി. ആഞ്ഞിലിത്താനം ശാഖയുടെ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടത്തി. നെടുമ്പ്രം ശാഖയിൽ വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം.കഞ്ഞിവീഴ്ത്തൽ എന്നിവയോടെ സമാധി ആചരിച്ചു. കിഴക്കൻ മുത്തൂർ ശാഖയിൽ വിശേഷാൽ പൂജകൾ, ഉപവാസ പ്രാർത്ഥന കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു.

1010 -ാം വെൺപാല ശാഖയിൽ വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം.കഞ്ഞിവീഴ്ത്തൽ എന്നിവയോടെ സമാധി ആചരിച്ചു. ചിങ്ങം ഒന്നുമുതൽ ഗുരുമന്ദിരത്തിൽ നടന്നുവന്ന ഗുരുദേവകൃതി പാരായണയജ്ഞം സമാപിച്ചു.