മല്ലപ്പള്ളി: ശ്രീ നാരായണ ഗുരുദേവന്റെ 92-ാമത് സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം മല്ലപ്പള്ളി 863-ാം ശാഖാ ഗുരുദേവക്ഷേത്രത്തിൽ നടന്നു. ഉഷപൂജ, വിശേഷാൽ ഗുരുപൂജ, ശാന്തിഹവനം, അഖണ്ഡനാമ ജപയജ്ഞം, ഗുരുപുഷ്പാജ്ഞലി, മഹാസമാധിപൂജ, പുഷ്പാഭിഷേകം, കഞ്ഞിവീഴ്ത്തൽ എന്നീ ചടങ്ങുകളോടെയാണ് പരിപാടികൾ നടന്നത്. അഖണ്ഡ നാമജപയജ്ഞത്തിന്റെ സമർപ്പണം തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ നിർവഹിച്ചു. യൂണിയൻ ചെയർമാൻ കെ.എ ബിജു ഇരവിപേരുർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാർ, സെക്രട്ടറി രാഘവൻ വാരിക്കാട്, യൂണിയൻ കമ്മിറ്റി അംഗം ജയൻ ചെങ്കല്ലിൽ, ഷൈലജാ മനോജ്, സനൽ പുതുപ്പറമ്പിൽ, നാരായണൻ ഗോപി പുതുക്കുളം, സത്യൻ മലയിൽ, ഷീലാ സുഭാഷ്, ചന്ദ്രികാ വിജയൻ, സ്മിതാ സതീഷ്, ദീപക് ഏഴോലിക്കൽ, തേജസ് മനോജ് എന്നിവർ നേതൃത്വം നൽകി.