camp
ബി.ജെ.പി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. എൻ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചു ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ആലംതുരുത്തിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്.എൻ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രദീപ് ആലംതുരുത്തി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാർ കുറ്റൂർ, വൈസ് പ്രസിഡന്റ് അഡ്വ.ശ്യാമ മണിപ്പുഴ, റ്റിറ്റു തോമസ്, പുഷ്പഗിരി അഡ്മിനിസ്ട്രേറ്റർ രഞ്ജിത്ത് നായർ, ജിൻസൺ, ശിവദാസ് എന്നിവർ പ്രസംഗിച്ചു.