അടൂർ: കഞ്ഞിചോദിച്ചതിന് എൺപതുകാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മരുമകളേയും അച്ഛനെ സംരക്ഷിക്കാത്തതിന് നാലു മക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. പറക്കോട് ഇടയിലെമുറിയിൽ അവർവേലിൽ തെക്കേതിൽ ജോർജി(80)നെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായാണ് കേസ്. മരുമകൾ അവറുവേലിൽ പുത്തൻവീട്ടിൽ കുഞ്ഞുമോൾ(43), മക്കളായ അവറുവേലിൽ പുത്തൻവീട്ടിൽ അനിയൻകുഞ്ഞ് (53), ആലപ്പുഴ കുമാരപുരം ചിറയിൽപടിക്കൽ വീട്ടിൽ അമ്മിണി (65), കോന്നി അട്ടച്ചാക്കൽ മണക്കാട് വീട്ടിൽ രാജു ജോർജ് (60), ഏഴംകുളം മാങ്കൂട്ടം അനുഗ്രഹ ഭവൻ ബാബു (56) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് സാരമായി പരിക്കേറ്റ വൃദ്ധനെ ഏറ്റെടുക്കാൻമക്കൾ തയ്യാറാകാതെ വന്നതോടെ മഹാത്മ ജന സേവന കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.