ചെങ്ങന്നൂർ: കോൺഗ്രസ് പാണ്ടനാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ, ഡി.സി.സി.അംഗങ്ങളായ കെ.ആർ.അശോക് കുമാർ, അഡ്വ.എ.പി.ശിവശങ്കരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി.മോഹനൻ, ജോജി പാലങ്ങാട്ടിൽ, ടി.കെ.സോമൻ നായർ, വിമൽ കുമാർ, മാത്തുക്കുട്ടി, പത്മാനാഭൻ, ജെയിംസ് തയിൽ, ബിന്ദു കലാധരൻ, പ്രദീപ്, എ.കെ തങ്കപ്പൻ, ക്യഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ, പൊതുപ്രവർത്തക ആരതീ സെബാസ്റ്റ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പറമ്പത്തൂർപ്പടി ജംഗ്ഷനു സമീപമാണ് ഓഫീസ് ആരംഭിച്ചത്. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനത്തിലെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യം ഉന്നയിച്ചെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെ എതിർത്തത് ഉദ്ഘാടനത്തിന് കല്ലുകടിയായി. സമാധി ദിനത്തിൽ ശ്രീനാരായണീയരായ പ്രവർത്തകർക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും അത് മുഖവിലക്കെടുക്കാൻ കോൺഗ്രസ് നേതൃത്വം തയാറായില്ല. ഇതേ തുടർന്ന് ജില്ലാ നേതൃത്വത്തിന് ഒരു വിഭാഗം പ്രവർത്തകർ പരാതി നൽകുമെന്ന് പറഞ്ഞു.