kunjamma
ചെന്നീർക്കര മലങ്കാവ് നിരവേൽപാറ നിരവേൽ വീട്ടിൽ കുഞ്ഞമ്മയെ ഓമല്ലൂർ സ്വാന്തനത്തിലേക്കു കൊണ്ടുടു പോകുന്നു

പന്തളം: ആരും നോക്കാനില്ലാതെ, ദിവസങ്ങളായി ഭക്ഷണമോ മരുന്നോ കിട്ടാതെ അവശയായി ഒറ്റക്ക് കഴിഞ്ഞ വൃദ്ധക്ക് ആശ്വാസമേകി ഇലവുംതിട്ട ജനമൈത്രി പൊലീസ്. ചെന്നീർക്കര മലങ്കാവ് നിരവേൽപാറ ഭാഗത്ത് നിരവേൽ വീട്ടിൽ കുഞ്ഞമ്മ (68) യെയാണ് ഓമല്ലൂർ സ്വാന്തനം അഭയ കേന്ദ്രത്തിലെത്തിച്ചത്. ഇവരുടെ ഭർത്താവ് രാമകൃഷണൻ 16വർഷം മുമ്പും ഏകമകൾ സുലജ ഒന്നര വർഷം മുമ്പ് കാൻസർ വന്നും മരിച്ചിരുന്നു. തുടർന്ന് സഹായിക്കാനും സംരക്ഷിക്കാനും ആരുമില്ലാതെ നാട്ടുകാർ നല്കുന്ന എന്തെങ്കിലും കഴിച്ചാണ് ജീവിച്ചിരുന്നത്. കുടിവെള്ളമോ കറണ്ടോ ഇല്ലാത്ത വീട്ടിൽ ക്ഷുദ്രജീവികളുടെ ഇടയിൽ നരകിച്ച് കഴിയുന്ന ഇവരുടെ അവസ്ഥ ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത്, വാർഡംഗം സജി .കെ.കെ എന്നിവരാണ് ഇലവുംതിട്ട ജനമൈത്രി പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഇവിടെയെത്തി നിജസ്ഥിതി മനസിലാക്കിയ ഇലവുംതിട്ട ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ അൻവർഷ.എസ്, പ്രശാന്ത്.ആർ എന്നിവർ കുഞ്ഞമ്മയെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.