r-sanalkumar

കോന്നി: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. ആർ. സനൽ കുമാർ ഒാർക്കുന്നത് കൺമുന്നിൽ കാട്ടാനയെ കണ്ട രാത്രിയാണ്. അടൂർ പ്രകാശുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട സനൽകുമാറിന്റെ ഒാർമ്മയിലെ നടുക്കമാണ് ആ രാത്രി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസത്തിന് തലേന്ന് വനമേഖലയിലെ ഗവിയിലായിരുന്നു പ്രചാരണം. തീർന്നപ്പോൾ അർദ്ധരാത്രിയായി. പിറ്റേന്ന് കൊട്ടിക്കലാശമായിരുന്നതിനാൽ രാത്രിതന്നെ തിരികെ എത്തണമായിരുന്നു . വന്യമൃഗങ്ങളുള്ള സീതത്തോട് വഴിയുള്ള വനപാതയിലൂടെ മടങ്ങുന്നത് അ പ ക ട മാണന്ന് പാർട്ടി പ്രവർത്തകരും, നാട്ടുകാരും പറഞ്ഞു. കിലോമീറ്ററുകൾ കൂടുതലുള്ള വണ്ടിപ്പെരിയാർ മുക്കൂട്ടുതറ വഴി പോകുന്നതാണ് നല്ലതെന്നായിരുന്നു ഉപദേശം. പക്ഷേ മുന്നറിയിപ്പ് അവഗണിച്ച് പ്രവർത്തകർക്കൊപ്പം

സീതത്തോട് വഴി പോയി. കുറേ ദൂരം പിന്നിട്ടപ്പോൾ റോഡിൽ മഞ്ഞിന്റെ മറവിൽ കാട്ടാനക്കൂട്ടം. സമയം ഒരുമണി. വാ ഹനങ്ങൾ നിറുത്തി ലൈറ്റുകൾ ഡിം ചെയ്ത് എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഒരു മണിക്കൂറോളം കാട്ടാനകൾ റോഡിൽത്തന്നെ നിലയുറപ്പിച്ചു. മരണത്തെ മു ന്നി ൽ കണ്ട നിമിഷങ്ങൾ. കാട്ടാനകൾ വനത്തിലേക്ക് കയറുന്നത് വരെ ശ്വാസമടക്കിപ്പിടിച്ചിരുന്നു. വീണ്ടും മുന്നോട്ട് പോയപ്പോൾ ഒരു വലിയകാട്ടുപോത്ത് റോഡിനു നടുവിൽ. . വാഹനത്തിൽ അര മണിക്കൂറോളം ഭയന്നിരുന്നു . കാട്ടുപോത്ത് മാറിയതിന് ശേഷം തിരികെ കോന്നിയിലെത്തിയപ്പോഴേക്കും നേരം പുലർന്നിരുന്നു. ഉറക്കംപോലുമില്ലാത്ത പേടിച്ചരണ്ടിരുന്ന ആ രാത്രിക്ക് ശേഷമാണ് പിറ്റേന്ന് കൊട്ടിക്കലാശത്തിനൊപ്പം കൂടിയത്.