1
മണികണ്ഠൻ അമ്മയോടും ജ്യേഷ്ഠനും ഒപ്പം

പള്ളിക്കൽ: സെറിബ്രൽ പാൾസിരോഗം ബാധിച്ച് വീട്ടിൽ തളർന്ന് കിടക്കുന്ന ജ്യേഷ്ഠൻ,രണ്ട് കിഡ്നികളും തകരാറിലായി ഹൃദ്രോഗവുമായി അമ്മ, അടച്ചുറപ്പില്ലാത്തവീടിന്റെ സുരക്ഷിതത്വമില്ലായ്മയിൽ നിന്ന് സഹോദരിയെ പണം മുടക്കി ഹോസ്റ്റലിലാക്കിയും 21 കാരനായ മണികണ്ഠൻ. ജീവിതത്തോട് പോരാടുകയാണ്. പള്ളിക്കൽ പഞ്ചായത്തിലെ11-ാം വാർഡിൽ അടൂർ കേന്ദ്രീയവിദ്യാലയത്തിന് തൊട്ടുപിറകിലായാണ് വിജേന്ദ്രഭവനമെന്ന മണികണ്ഠന്റെ വീട്. ആകെയുള്ള ഒന്നരസെന്റിൽ അടച്ചുറപ്പില്ലാത്ത വീട്. മണികണ്ഠന്റെ ഏഴാം വയസിൽ അച്ഛൻ മരിച്ചു. സെറിബ്രൽപാൾസി ബാധിച്ച വിജേന്ദ്രൻ, മണികണ്ഠൻ ,സഹോദരി രേവതി തുടങ്ങി മൂന്ന് മക്കളാണ്. അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയി അമ്മ ശാന്ത മക്കളെ വളർത്തി. കിഡ്നിരണ്ടും തകരാറിലായി ഹൃദ്രോഗവും കൂടിയായതോടെ അമ്മ ജോലിക്ക് പോകാതായി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ജോലിക്ക് പോയി കുടുംബം സംക്ഷിക്കുകയാണ് മണികണ്ഠൻ. സ്റ്റുഡിയോകാരുടെകൂടെ ലൈറ്റ് ബോയി, കാറ്ററിംഗ്കാരോടൊപ്പം വിളമ്പാൻ പോയി, രാത്രികാലങ്ങളിൽ തട്ടുകടകളിൽ സഹായിയായി, ഇന്നും തുടരുകയാണ് മണികണ്ഠന്റെ കഠിനയാത്ര. ഇതിനിടയിൽ ബികോം വരെ പഠിച്ചു. മൂന്നാം വർഷം രണ്ട് വിഷയങ്ങളിൽ പരാജയപെട്ടു.

പഠിക്കണം, ഒപ്പം ജോലിയും വേണം

സഹോദരിയെ ബി കോമിന് പഠിപ്പിക്കുന്നു. വീടിന്റെ സുരക്ഷിതത്വമില്ലായ്മ, അയൾപക്കത്തുപോലുപോലും സഹായത്തിനാളില്ലാത്തഅവസ്ഥ, രാത്രികാലങ്ങളിലും ജോലിതേടി മണികണ്ഠൻ ഇറങ്ങിയപ്പോൾ സഹോദരിയെകുറിച്ചായി ആശങ്ക. അടുത്തുള്ള വനിതാഹോസ്റ്റലിൽപോയി സഹോദരിയെ അവിടെ നിറുത്താമോയെന്ന് അന്വേഷിച്ചു. 3500രൂപാ ചെലവ് വരുമെന്ന് പറഞ്ഞു. മറ്റ് മാർഗമില്ലാതെ സഹോദരിയെ വനിതാഹോസ്റ്റലിലാക്കി. ഹോസ്റ്റൽ ഫീസ്, രോഗിയായ അമ്മയുടെയും ജ്യേഷ്ഠന്റെയും പരിചരണം, സഹോദരിയുടെ പഠനം, വീട്ടുചിലവ്, എല്ലാം നടക്കണം. അതിനായി ഹോട്ടലിൽ ജോലിനോക്കുന്നുണ്ട് മണികണ്ഠൻ. അവസ്ഥയറഞ്ഞ് സഹായവുമായി സമീപത്തെ അംഗൻവാടി ടീച്ചർ ഗിരിജാമ്മയും ഐ.സി.ഡി എസ് സൂപ്പർവൈസർ കവിതയുമാണ്. മണികണ്ഠന് പഠിക്കണം, ഒപ്പം ഒരു സ്ഥിരംജോലിവേണം, സഹോദരിയെപഠിപ്പിക്കണം, വിവാഹംചെയ്തയക്കണം, രോഗികളായ അമ്മയെയും ജ്യേഷ്ഠനെയും സംക്ഷിക്കണം, ഒരു വീടുവേണം. അതിനായി സഹായിക്കാൻ മനസുള്ളവർവേണം. വിധിയെപഴിച്ചിരിക്കാൻ മണികണ്ഠനൊരുക്കമല്ല. വിധിയോട് പൊരുതാൻ തന്നെയാണ് തീരുമാനം.

-പള്ളിക്കൽ പഞ്ചായത്തിലെ 11 -ാം വാർ‌ഡിലാണ് മണികണ്ഠന്റെ വീട്

ഗിരിജാമ്മ ടീച്ചറും, കവിതയും മാസത്തിൽ രണ്ട് തവണയെങ്കിലും വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കും

വേണ്ടസഹായങ്ങൾ ചെയ്യും.

(മണികണ്ഠൻ)