photo
വിളവെടുപ്പ് ഉത്സവം

കൊടുമൺ : ഗീതാഞ്ജലി ഗ്രന്ഥശാലയുടെയും വനിതാ വേദിയുടെയും നേതൃത്വത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപത്തായി പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്തായാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.ചിറ്റയം ഗോപകുമാർ എം.എൽ.എ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല സെക്രട്ടറി ആർ.രവീന്ദ്രൻ നായർ സ്വാഗതവും ജില്ലാ ലൈബ്രറി കാൺസിൽ സെക്രട്ടറി ആർ.തുളസീധരൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. എൻ.ആർ പ്രസാദ്,ബി.സതികുമാരി,കൃഷി ഓഫീസർ എസ്.ആദില,എ.എൻ സലിം,കെ.ജി രാജൻ,ടി.ലീലമ്മ,സിനി തുടങ്ങിയവർ സംസാരിച്ചു.