ചെങ്ങന്നൂർ: നെല്ലിന്റെ ജന്മദിനത്തിൽ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ചെങ്ങന്നൂർ ബ്ലോക്കുതല ഉദ്ഘാടനം പുലിയൂർ പഞ്ചായത്തിലെ വടപുറം പാടശേഖരത്തിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജിജി എലിസബത്ത് ക്ലാര ഫ്രാൻസിസ് നിർവഹിച്ചു. പേരിശേരി ഗവ.യു.പി സ്‌കൂൾ, പുലിയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, പുലിയൂർ മന്നം മെമ്മോറിയൽ സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വെണ്മണി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ മാമ്പ്ര പാടത്ത് വെണ്മണി എം.ടി.എച്ച്.എസ് ലെ വിദ്യാർത്ഥികൾ ഞാറു നട്ടു. മുളക്കുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എരുമാല കല്ലൂർ പടവ് പാടത്ത് വിദ്യാർത്ഥികൾ ഞാറു നട്ടു. ആല കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ മാമ്പ്ര പാടശേഖരത്തിൽ നെൽവിത്ത് വിതച്ചു. ചെറിയനാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കുളിക്കാം പാലം ജംഗ്ഷനിൽ നിന്ന് വിദ്യാർത്ഥികൾ റാലിയായി മുണ്ടകം പാടത്ത് എത്തി ഞാറു നട്ടു. ചെങ്ങന്നൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ എല്ലാ ഹൈസ്‌കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ചർച്ചാക്ലാസ് നഗരസഭാ കോൺഫ്രൻസ് ഹാളിൽ നടന്നു.
.