പന്തളം: ചന്ദ്രൻ ഉണ്ണിത്താന്റെ കൊലപാതകത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി പന്തളം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, വി.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പന്തളം മെഡിക്കൽ മിഷൻ കവലയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. എൻ.ജി.രവീന്ദ്രൻ,സി.അശോക് കുമാർ എം.ജി. കൃഷ്ണകുമാർ,കൊടുമൺ ആർ. ഗോപാലകൃഷ്ണൻ,എം.ബി. ബിനുകുമാർ, രൂപേഷ് അടൂർ, ജെ. ബിജു എന്നിവർ നേതൃത്വം നൽകി.