day
ഹൃദയദിനത്തോടനുബന്ധിച്ചു പുഷ്പഗിരിയിൽ നടന്ന വോക്കത്തോൺ മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കലും ഡി.വൈ.എസ്.പി. ഉമേഷ് കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു

തിരുവല്ല: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. സെന്ററിന്റെ ഉദ്ഘാടനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായർ നിർവഹിച്ചു.പുഷ്പഗിരി ആശുപത്രി കവാടത്തിൽ നിന്നും ജോയ് ആലുക്കാസ് ഫൗണ്ടേഷനുമായി ചേർന്നു നടത്തിയ വോക്കതോൺ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കലും ഡി.വൈ.എസ്.പി. ഉമേഷ് കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് മാർ അത്താനാഷ്യാസ് മെമ്മോറിയൽ കാഷ് അവാർഡുകൾ നൽകി. ചീഫ് കോർഡിനേറ്റർ പി.പി.ജോസിനെ മെമെന്റോ നൽകി ആദരിച്ചു. ഫാ.ജോസ് കല്ലുമാലിക്കൽ, ഫാ.മാത്യു മഴവഞ്ചേരിൽ, ഫാ.തോമസ് പരിയാരത്, ഫാ.എബി വടക്കുംതല,ഫാ.ജോൺ പടിപ്പുര, ഡോ.കെ.വേണുഗോപാൽ, ഡോ.രാജൻ ജോസഫ് മാഞ്ഞൂരാൻ, ഡോ.ചെറിയാൻ കോശി, ഡോ.ജോർജ് കോശി, ഡോ.സുൾഫിക്കർ അഹമ്മദ്, ഡോ.സാജൻ അഹമ്മദ്, ഡോ.പി.ടി.തോമസ്, ഡോ.അരുൺ എൻ, ഡോ. അനീഷ് വർക്കി എന്നിവർ പങ്കെടുത്തു.