തണ്ണിത്തോട്: മുണ്ടോമൂഴി പാലത്തിന് സമീപം മണ്ണീറ റോഡിന് സമീപം മ്ലാവിനെ പെരുമ്പാമ്പ് പിടികൂടി. വരിഞ്ഞ് മുറുക്കി കൊന്ന് തലഭാഗം വിഴുങ്ങിയ ശേഷം ബാക്കി ശരീരഭാഗം വീഴുങ്ങാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോൾ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് പോസ്റ്റ് മാർട്ടം നടത്തി ജഡം മറവു ചെയ്തു. ആറു മാസം പ്രായമുള്ള പെൺ മ്ലാവിനെയാണ് പെരുമ്പാമ്പ് പിടികൂടിയത്. കോന്നി ഫോറസ്റ്റ് വെറ്റിനറി സർജൻ വൈശാഖിന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തികരിച്ചത്.ഞള്ളൂർ ഫോറസറ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ശശീന്ദ്രകുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ്,ബീറ്റ് ഫോറസ്റ്റ് ഒഫീസർമാരായ കൃഷ്ണൻകുട്ടി,രാജേഷ്, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.