മുക്കാഞ്ഞിരം : നിരണം മാരാമൺ ഭദ്രാസന കൗൺസിലംഗം ജോസഫ് ചാക്കോയുടെ സഹോദരൻ തടത്തിൽ ടി.സി ജോൺ (റിട്ട. സപ്ലൈ ഓഫീസർ-71) നിര്യാതനായി. സംസ്കാരം പിന്നീട്. കുമ്പനാട് കല്ലുഴത്തിൽ വത്സമ്മ വർക്കി (റിട്ട. ഹെഡ്മിസ്ട്രസ്)യാണ് ഭാര്യ. മക്കൾ: സിനി ജോൺ (സെക്രട്ടേറിയറ്റ്), സിബി ജോൺ (സെയിൽസ് എക്സിക്യുട്ടീവ് ), സിജി ജോൺ (ടൂട്ടർ പെയ്യാനിൽ നഴ്സിംഗ് കോളേജ്), അഡ്വ,. സിമി ജോൺ (കോട്ടയം). മരുമക്കൾ: റോയി മാത്യു (ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, തിരുവനന്തപുരം), സിബി (നഴ്സ്), ബിജു പൈലോ (നിള പാലസ്), അഡ്വ. സിറിൽ തോമസ് (കോട്ടയം).