പന്തളം: ഇന്നലെ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ വീടിനും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഉച്ചയ്ക്കു രണ്ടരയോടെയാണ് കുരമ്പാല പാറവിളയിൽ ഭാരതിയുടെ വീടിനു മിന്നലേറ്റത്. മേൽക്കൂരയുടെ ഓടുകൾ പൊട്ടിച്ചിതറുകയും ഭിത്തികൾക്കു വിള്ളൽ വീഴുകയും ചെയ്തു. വയറിംഗും ഫാനുൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങളും പാത്രങ്ങളും കത്തിനശിച്ചു. ഭാരതി വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വാർഡ് കൗൺസിലർ കെ.വി. പ്രഭ, റവന്യൂ, വൈദ്യുതി ബോർഡ് അധികൃതർ എന്നിവർ വീടു സന്ദർശിച്ചു.