navaratri

തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു അങ്കി സമർപ്പണം നടത്തി.
ശില്പി അനിൽ കുമാറിൽ നിന്ന് തന്ത്രി സന്തോഷ് പെരുന്നയും ശാഖാ പ്രസിഡന്റ് ഡി.സുദീഷും ചേർന്ന് അങ്കി ഏറ്റുവാങ്ങി. തുടർന്ന് ചങ്ങനാശ്ശേരിയിൽ നിന്ന് തുടങ്ങിയ ഘോഷയാത്രയെ വൈക്കത്തില്ലത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചായനയിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം സരസ്വതി ദേവിക്ക് അങ്കി ചാർത്തി ദീപാരാധന നടന്നു. ഗാനാർച്ചനയും ഉണ്ടായിരുന്നു. മേൽശാന്തി അനീഷ് കുളങ്ങര, ശാഖാ സെക്രട്ടറി സുബി വി.എസ്, വൈസ് പ്രസിഡന്റ് ശശികുമാർ എന്നിവർ നേതൃത്വം നൽകി.