acci

അടൂർ: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടക്കടത്തുകാവ് പരുത്തിപ്പാറ കാപ്പിൽ കോളനിയിൽ ശാന്തപുരം പരേതനായ രാധാകൃഷ്ണന്റെ മകൻ രാഹുൽ കൃഷ്ണൻ (26) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് തിരുവനന്തപുരത്തു നിന്നും അടൂരിലെ വീട്ടിലേക്ക് വരുംവഴി വെഞ്ഞാറുംമൂട് കാരേറ്റിൽ വച്ച് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ സമീപമുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച രാവിലെ 11​ന് മരിച്ചു. അമ്മ: ലതിക.സഹോദരങ്ങൾ: ഗോകുൽ കൃഷ്ണ, വിശാൽ കൃഷ്ണ.