കൊല്ലം: കൊല്ലം തെക്കേവിള ഭരണിക്കാവ് പി.കെ.പി.എം. എൻ.എസ്. എസ്. യു.പി.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ബിന്ദു മധുസൂദനൻ നിർവഹിച്ചു. സ്കൂൾ ഭരണസമിതി വൈസ് പ്രസിഡന്റ് ജി.ആർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബി. ആശാറാണി ,സ്കൂൾ ഭരണസമിതി അംഗം ജി.ശശിധരൻ പിള്ള, സ്റ്റാഫ് സെക്രട്ടറി വിനേഷ് രാജൻ എന്നിവർ സംസാരിച്ചു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്യുന്നത്.