കൊല്ലം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിൽ നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത സംഘടനയെ തിരഞ്ഞെടുക്കുന്നതിനായി രാജ്യവ്യാപകമായി സെപ്തംബർ 16ന് നടക്കുന്ന ഹിത പരിശോധനയുടെ പ്രചരണാർത്ഥം ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഓഫീസ് ജില്ലാ ബൂത്ത് കൺവെൻഷൻ വെള്ളയിട്ടമ്പലം ജില്ലാ ജനറൽ മാനേജർ ഓഫീസിലെ റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷീബ ബഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ജി.എം. ജില്ലാ സെക്രട്ടറി സി. മുരളീധരൻ പിള്ള, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡി. അഭിലാഷ്, ജില്ലാ അസി. സെക്രട്ടറി ആർ. മഹേശൻ, ജില്ലാ ട്രഷറർ സി. ലാലു, ജില്ലാ മീഡിയ കോ ഓർഡിനേറ്റർ വി.പി. ശിവകുമാർ, കെ.വി. ബിജു, സി.ആർ. കൃഷ്ണകുമാർ, കെ. അനിൽ കുമാർ, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് ബ്രാഞ്ച് സെക്രട്ടറി പി.കെ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
ജി.എം ഓഫീസ് ബൂത്ത് കൺവീനറായി പി.കെ. സുരേഷ് ബാബുവിനെയും ജോ. കൺവീനറായി എം. ഷാഹുൽ ഹമീദിനെയും തിരഞ്ഞെടുത്തു. വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം. ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.