library
വയയ്ക്കൽ ഗ്രാമസേവാസമിതി ലൈബ്രറി വാർഷികാഘോഷം പരിപാടികൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വയയ്ക്കൽ പള്ളിമുക്ക് ഗ്രാമസേവാസമിതി ലൈബ്രറി വാർഷികാഘോഷ പരിപാടികൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് പ്രതിഭകൾക്ക് അവാർഡ് വിതരണം ചെയ്തു. ജൈവകൃഷി വിജ്ഞാനക്ലാസ് കൃഷി ഒാഫീസർ ധന്യ നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണൻകുട്ടി, ലൈബ്രറി വനിതാവേദി, ബാലവേദി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി മുഹമ്മദ് കബീർ, ഗ്രാമ പഞ്ചായത്തംഗം സഹീർ, കെ.വി. മാത്യു, എസ്. താജുദീൻ, എൻ. ലക്ഷമണൻ, കെ.വി. ജേക്കബ്, എ.എം. നിസാർ, സമീന എന്നിവർ സംസാരിച്ചു.