pol
തെന്മല -കോട്ടവാസൽ വനപാതയിൽ പുതുതായി ആരംഭിച്ച ഹൈവേ പട്രോളിംഗ്

പുനലൂർ: ഓണത്തോട് അനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവ് അടക്കമുള്ള കള്ളക്കടത്ത് സാധനങ്ങൾ പിടികൂടാൻ അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കി. ഇതിനായി കോട്ടവാസൽ - തെന്മല ഭാഗങ്ങളിൽ വാഹന പരിശോധനകൾക്ക് ഹൈവേ പട്രോളിംഗിനായി പുതിയ വാഹനവും അനുവദിച്ചു. ജില്ലാ പൊലീസ് മേധവിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് പുതിയ വാഹനം അനുവദിച്ചത്. 24മണിക്കൂറും തമിഴ്നാട് അതിർത്തിയിലെ പട്രോളിംഗ് ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സഹായങ്ങൾ എത്തിക്കുന്നതിന് പുറമേ പാലരുവി വെളളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം മേഖലകൾ സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും കൺട്രോൾ റൂം വാഹനത്തിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.