kodi

കൊല്ലം: ശബ​രി​മല യുവതീ പ്രവേശ​ന​ത്തിന് അനു​കൂ​ല​മായ നില​പാ​ടിൽ സംസ്ഥാന സർക്കാ​രിന് മാറ്റ​മി​ല്ലെന്ന മുഖ്യ​മന്ത്രിയുടെ പ്രസ്താ​വന കേര​ള​ത്തിലെ വിശ്വാസി സമൂ​ഹ​ത്തോ​ടുള്ള കടുത്ത വെല്ലു​വി​ളി​യാ​ണെന്ന് കെ.​പി.​സി.സി വർക്കിംഗ് പ്രസി​ഡന്റ് കൊടി​ക്കു​ന്നിൽ സുരേഷ് എം.പി അഭി​പ്രാ​യ​പ്പെ​ട്ടു. ശബ​രി​മല വിഷ​യ​ത്തിൽ പിണ​റായി സർക്കാ​രിന്റെ നില​പാട് പൂർണമായി തള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ടാണ് മൂന്ന് മാസം മുമ്പ് നടന്ന ലോക്‌സഭാ തിര​ഞ്ഞെ​ടു​പ്പിൽ വിശ്വാസി സമൂഹം വിധി​യെ​ഴു​തി​യ​ത്.

ജന​കീയ കോട​തി​യുടെ വിധി യാഥാർത്ഥ്യ​ ബോ​ധ​ത്തോടെ ഉൾക്കൊണ്ട് ശബ​രി​മ​ല​യിലെ ആചാ​രാ​നു​ഷ്ഠാ​ന​ങ്ങൾ സംര​ക്ഷി​ക്കാൻ ബാദ്ധ്യത​പ്പെട്ട മുഖ്യ​മന്ത്രി സുപ്രീം കോടതി വിധി നട​പ്പാ​ക്കു​മെന്ന് ധിക്കാ​രവും ധാർഷ്ട്യവും നിറഞ്ഞ ഭാഷ​യിൽ സംസാ​രി​ക്കു​ന്നത് പദ​വിക്ക് യോജി​ച്ച​ത​ല്ലെന്നും കൊടി​ക്കു​ന്നിൽ പറ​ഞ്ഞു.
സി.​പി.എം സംസ്ഥാന സെക്ര​ട്ടറി കോടി​യേരി ബാല​കൃ​ഷ്ണൻ കഴിഞ്ഞ ദിവസം നട​ത്തിയ പ്രസ്താ​വ​നയ്ക്ക് കട​ക​വി​രു​ദ്ധ​മായി മുഖ്യ​മന്ത്രി നില​പാട് സ്വീക​രി​ച്ചത് സർക്കാരും പാർട്ടിയും രണ്ട് വഴി​ക്കാ​ണെ​ന്ന​തിന്റെ തെളി​വാ​ണ്. അടുത്ത് നട​ക്കാൻ പോകുന്ന പാലാ ഉപ​തി​ര​ഞ്ഞെ​ടു​പ്പിൽ വിശ്വാസി സമൂഹം വീണ്ടും സർക്കാർ ശബ​രി​മല വിഷ​യ​ത്തിൽ സ്വീക​രി​ച്ചി​രി​ക്കുന്ന ധാർഷ്ട്യ​ത്തി​നെ​തിരെ പ്രതി​ക​രി​ക്കു​മെന്നും കൊടി​ക്കു​ന്നിൽ സുരേഷ് എം.പി പറ​ഞ്ഞു.