chakka
ചക്ക വിഭവങ്ങളുടെ ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് എൽ.ലക്ഷ്മണൻ നിർവ്വഹിക്കുന്നു

കൊട്ടിയം: ആൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷൻ, ഫാർമേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ, മയ്യനാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം കൊട്ടിയം ആനന്ദ ഓഡിറ്റോറിയത്തിൽ മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.

ആൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റെജി തോമസ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം ലെസ്ലി ജോർജ്, പഞ്ചായത്ത് അംഗം ഡാർലമെന്റ് വി.ഡി സ്മാസ്, ജോയി വർഗീസ് എന്നിവർ സംസാരിച്ചു. സെപ്തംബർ 15 വരെ നടക്കുന്ന മേളയിൽ വിവിധ ചക്ക വിഭവങ്ങളുടെ പ്രദർശനവും വിപണനവും തത്സമയ പാചകവും കാർഷിക ഗൃഹോപകരണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും.