പുത്തുർ: ചെറുപൊയ്ക വാണിവള ഗവ. എൽ.പി സ്കൂൾ ശോച്യാവസ്ഥയിൽ. മഴയത്ത് ക്ലാസ് മുറികളെല്ലാം ചോർന്നൊലിക്കുമ്പോൾ ഓഫീസ് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി മേൽക്കൂരയുടെ കുറച്ച് ഭാഗത്ത് ടാർപ്പാ ഷീറ്റുകൾ പൊതിഞ്ഞിരിക്കുകയാണ്. പൂർണമായ സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ സ്കൂളിലും പരിസര പ്രദേശങ്ങളിലും മരപ്പട്ടി ശല്യം രൂക്ഷമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. ശക്തമായ മഴ പെയ്താൽ ക്ലാസെടുക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് അദ്ധ്യാപകർ പറയുന്നു. കുളിമുറികളും കക്കൂസും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കളിസ്ഥലമില്ലാത്തതാണ് സ്കൂളിന്റെ പ്രധാന പോരായ്മ. എഴുപത് വർഷത്തോളം പഴക്കമുള്ള സ്കൂളിന് കൃത്യമായി ഗ്രാൻഡ് പോലും കിട്ടാറില്ല. എത്രയും പെട്ടെന്ന് സ്കൂളിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ അവശ്യം.