snd
പുനലൂർ യൂണിയൻ അതിർത്തിയിലെ യൂത്ത്മൂവ്മെന്റ്, സൈബർസേന പ്രവർത്തകരുടെ യൂണിയൻ തല പ്രവർത്തക കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വനിതാ സംഘം പ്രവർത്തകർക്കൊപ്പം യുവാക്കളും സമുദായ പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലരാകണമെന്ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. യൂണിയൻ അതിർത്തിയിലെ യൂത്ത്മൂവ്മെന്റ്, സൈബർ‌സേന പ്രവർത്തകരുടെ യൂണിയൻ തല സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് പുതിയ ആശയങ്ങളും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, സന്തോഷ് ജി. നാഥ്, എബി. എസ്, കെ.വി. സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, ഡി. ബിനിൽ കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, യൂണിയൻ എക്സിക്യൂട്ടീവ് അംഗം വിജയമ്മ രവീന്ദ്രൻ, ആദർശ് ദേവ് ഡി., പി.ജി. ബിനുലാൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായി ആദർശ് ദേവ്.ഡി (പ്രസിഡന്റ്), അനന്ദു (വൈസ് പ്രസിഡൻറ്), ബിച്ചു ബിജു(സെക്രട്ടറി) എന്നിവരെയും സൈബർസേന യൂണിയൻ ഭാരവാഹികളായി പി.ജി. ബിനുലാൽ(പ്രസിഡന്റ്), അനീഷ് ഇടത്തറപച്ച(സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.