ഓയൂർ: ഓടനാവട്ടം വാപ്പാലയിൽ ട്രാൻസ്ഫോർമറിൽ തട്ടി ഷോക്കേറ്റ് മയിൽ ചത്തു. ഇന്നലെ രാവിലെ 9 മണി യോടെയാണ് സംഭവം. അഞ്ചൽ ഫോറസ്റ്റ് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി ചത്ത മയിലിനെ കൊണ്ടുപോയി. മുമ്പും പ്രദേശത്ത് മയിലുകൾ ഷോക്കേറ്റ്ചത്തിട്ടുണ്ട്.