
ചവറ: ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രഷൻ അക്കാഡമിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ നല്ല തീരുമാനങ്ങൾ പൊളിച്ചടുക്കുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചതെന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ ആരോപിച്ചു. അക്കാഡമിയുടെ മുന്നിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നിയമനം ആവശ്യപ്പെട്ട് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുസർക്കാരിന്റെ നയങ്ങൾ കാരണമാണ് 5000 പേർ പരിശീലന്നത്തിന് എത്തേണ്ട സ്ഥലത്ത് 150 പേർ പോലും എത്താത്തതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.
സുഭാഷ് കലവറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജി. ബാബു, സുരേഷ് കുമാർ, പവിഴപറമ്പിൽ പുഷ്പരാജൻ, വെട്ടിക്കാടൻ നൗഷാദ്, മോളി ഭവ്യൻ, സുഭാഷ് കുമാർ, വിശ്വേശ്വരൻ, രജിത്ത് കുമാർ, രാജീവൻ, നിദിൽകുമാർ, ഇ. ജോൺ, ശ്രീകണ്ഠൻ, സന്തോഷ്, ബിജു, ജാക്സൺ, നിജ അനിൽ, കൃഷ്ണൻകുട്ടി കുറുപ്പ്, കുമ്പളംചിറ ബാബു തുടങ്ങിയവർ സംസാരിച്ചു.