pathanapuram

പിടവൂരിൽ വേലി സ്ഥാപിക്കും

പത്തനാപുരം: ശബരിപാതയിലെ പത്തനാപുരം പിടവൂർ പാലവും പരിസരവും സൗന്ദര്യവൽക്കരിക്കാൻ ഒരുങ്ങുന്നു. പാലത്തിന്റെ ഇരുവശത്തും ഉയരത്തിൽ വേലി സ്ഥാപിക്കാനും വശങ്ങൾ ബലപ്പെടുത്തി പരിസരം തറയോടിട്ട് സൗന്ദര്യവൽക്കരിക്കാനും തീരുമാനമായി. കെ.ബി. ഗണേശ് കുമാർ എം.എൽ.എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചാണ് രൂപരേഖ തയ്യാറാക്കിയത്.

പാലത്തിന്റെ ഇരുവശവും സൗന്ദര്യവൽക്കരിക്കരിച്ച് മിനി പാർക്കാക്കുന്നതിന് പുറമേ പാലത്തിൽ ലൈറ്റുകളും സ്ഥാപിക്കും. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ സാജൻ, അസി. എൻജിനിയർ ഭാമ എന്നിവരുടെ നേതൃത്ത്വത്തിലാണ് സ്ഥലം സന്ദർശിച്ചതും രൂപരേഖ തയ്യാറാക്കിയതും.

അറവ് മാലിന്യനിക്ഷേപം

പാലത്തിന് സമീപം അറവ് അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനാൽ പരിസരമാകെ മാലിന്യം നിറഞ്ഞ് വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുളളത്. ഈ സാഹചര്യത്തിലാണ് പാലത്തിന്റെ ഇരുവശവും സൗന്ദര്യവൽക്കരിക്കരിച്ച് മിനി പാർക്കാക്കി മാറ്റാൻ തീരുമാനമായത്.

ആത്മഹത്യ ഒഴിവാക്കുന്നതിനും കല്ലടയാറ്റിലേക്ക് പാലത്തിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനും വേണ്ടിയാണ് ഉയരത്തിൽ ഇരുമ്പ് വേലി സ്ഥാപിക്കുന്നത്

കെ.ബി. ഗണേശ് കുമാർ എം.എൽ.എ