ചാത്തന്നൂർ: പാരിപ്പള്ളി അമൃത സംസ്‌കൃതം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് ടീം അംഗങ്ങൾ പാവുമ്പ അമൃത യു.പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തു. എൻ.എസ്.എസ് അംഗങ്ങൾ സമാഹരിച്ച ഒരു ലക്ഷത്തോളം വിലവരുന്ന അവശ്യസാധനങ്ങൾ പാവുമ്പ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി.എം. ഹരീഷ് നേതൃത്വം നൽകിയ പ്രവർത്തനങ്ങളിൽ നൂറോളം എൻ.എസ്.എസ് വാളന്റിയർമാർ പങ്കെടുത്തു. മുൻ പ്രോഗ്രാം ഓഫീസർ മോഹനൻ ഉണ്ണിത്താൻ, ബ്രഹ്മചാരി സുനിൽ, ശ്യാം സുന്ദർ തുടങ്ങിയവർ യാത്രയിൽ അനുഗമിച്ചു.