track
പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാക്കിന്റെ ദുരന്ത നിവാരണ സേനാംഗങ്ങൾ

കൊല്ലം: സിവിലിയൻ ദുരന്ത നിവാരണ സേനയായ ട്രാക്ക് ഡിസാസ്റ്റർ മാനേജ്മന്റ് ടാസ്‌ക് ഫോഴ്സിന്റെ പുതിയ പ്ലാറ്റൂണിന്റെ പരിശീലനം കടപ്പാക്കട ഫയർ സ്റ്റേഷനിൽ ആരംഭിച്ചു.
അറുപത് അംഗങ്ങളാണ് പുതിയ പ്ലാറ്റൂണിലുള്ളത്. പരിശീലനത്തിന് ശേഷം നാല്പതുപേരെ ഉൾപ്പെടുത്തിയാകും ടീം പ്രവർത്തിക്കുക. മുപ്പത് പേരടങ്ങുന്ന ദുരന്ത നിവാരണ സേന കഴിഞ്ഞ രണ്ടു വർഷമായി ട്രാക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഓഖിയിലും പ്രളയത്തിലും പ്രവർത്തിച്ച ഈ സിവിലിയൻ ദുരന്ത നിവാരണ സേന ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക അഭിനന്ദനത്തിന് അർഹരായിരുന്നു.
ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു. ട്രാക്ക് സെക്രട്ടറി ജോർജ് എഫ്.സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ വിദഗ്ദൻ ഡോ. മാത്യു. കെ ജേക്കബ്, സാഹസിക പരിശീലകൻ ഹർഷകുമാർ ശർമ്മ, ട്രാക്ക് ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് തങ്കച്ചൻ,റോണാ റിബെയ്‌റോ,രാജേഷ് തെങ്ങിലഴികത്ത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ശശിധരൻ , ഡൊമിനിക്, അജിത് കുമാർ എന്നിവർ സംസാരിച്ചു.