supplyco
സപ്ളൈകോയുടെ ഓണം വിപണനമേള മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി,​ എം. നൗഷാദ് എം.എൽ.എ,​ മേയർ വി. രാജേന്ദ്രബാബു,​ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് തുടങ്ങിയവർ സമീപം

 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വാങ്ങാം

കൊല്ലം: അവശ്യ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ് നൽകി സപ്ലൈകോയുടെ ഓണം ഫെയർ പീരങ്കി മൈതാനത്ത് ആരംഭിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഓണം ഫെയർ ഉദ്ഘാടനം ചെയ്‌തു.

വിപണിയിൽ വിലക്കയറ്റം പിടിച്ചുനിറുത്താൻ സപ്ലൈകോയുടെ ഇടപെടൽ ആവശ്യമാണെന്നും സബ്സിഡി സാധനങ്ങൾക്ക് സർക്കാർ വില വർധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, കൗൺസിലർ റീന സെബാസ്റ്റ്യൻ, എൻ. അനിരുദ്ധൻ, എ. യൂനുസ് കുഞ്ഞ്, ആർ. മോഹനൻ പിള്ള, സപ്ലൈകോ റീജിയണൽ മാനേജർ സി.എസ്. ഉണ്ണികൃഷ്‌ണകുമാർ, ജില്ലാ സപ്ലൈ ഓഫീസർ ആർ. അനിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

മേളയുടെ പ്രത്യേകതകൾ

 25 രൂപയ്‌ക്ക് ജയ അരി

 ഒരു കിലോ പഞ്ചസാര 21 രൂപ

 വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ

 മൂന്നാർ പച്ചക്കറികൾ

 കുടുംബശ്രീ ഉൽപ്പന്നങ്ങൾ

 ഹോർട്ടികോർപ്പ് പച്ചക്കറി സ്റ്റാൾ

 ആറ് മാസം തേനിലിട്ട് തയ്യാറാക്കുന്ന തേൻ ഇഞ്ചി

 തേൻ വെളുത്തുള്ളി, തേൻ മഞ്ഞൾ, തേൻ നെല്ലിക്ക

 300 രൂപയ്ക്ക് ഒരു കിലോ തേൻ

 ചണസഞ്ചികൾ, ഇടിച്ചമ്മന്തി

 200 രൂപയ്‌ക്ക് ചുരിദാർ ടോപ്പ്, 350ന് ഗൗൺ