navas

ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ശാസ്താംകോട്ട ടൗൺ ക്ലബ് നിർമ്മിച്ചു നൽകിയ ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ഡോ. ഷഹന കെ. മുഹമ്മദ്, സുരേന്ദ്രൻ പിള്ള, എസ്. ദിലീപ് കുമാർ, കൃഷ്ണൻകുട്ടി, മധുസൂദനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.