ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'നമ്മുടെ ആരോഗ്യം' പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനോദ്ഘാടനവും പ്രഥമ ശുശ്രൂഷാ പരിശീലനവും നടന്നു. താലൂക്ക് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പള്ളിമൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ എച്ച്.ആർ കോ ഓർഡിനേറ്റർ ജി. പ്രസാദ് കുമാർ പദ്ധതി വിശദീകരണവും പ്രവർത്തന അവലോകനവും നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി. മഹേഷ്,സി. രാജശേഖരൻപിള്ള, ബി.ഐ. ശ്രീനാഗേഷ്, പി. സജീഷ്, പി.ആർ. രാമചന്ദ്രബാബു, പരവൂർ മോഹൻദാസ്, പി. ഗോപാലകൃഷ്ണപിള്ള, എസ്. ശിവപ്രസാദ്കുറുപ്പ്, എസ്.ആർ. മുരളീധരകുറുപ്പ്, ജെ. അംബികാദാസൻപിള്ള, ഡോ. കെ.ജെ. ലത്തൻകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ജി. ശാരദാമ്മ ടീച്ചർ, സെക്രട്ടറി ജി. ശ്രീകല, ഡി. ശാന്തകുമാരി, ചെല്ലമ്മഅമ്മ, ഇന്ദിരാഭായി അമ്മ, അംബികാ സുരേഷ്, മീരാസുബാഷ്, കെ.ആർ. ഉഷ, അമ്മിണിബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി. അരവിന്ദാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് യൂണിയൻ എച്ച്.ആർ ഫാക്കൽറ്റി അംഗം ഡോ. ആർ. സന്തോഷ് ഉണ്ണിത്താൻ പ്രഥമ ശുശ്രൂഷാ പരിശീലനത്തിന് നേതൃത്വം നൽകി.