പത്തനാപുരം: തലവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
ഇന്നലെ രാവിലെ ഒൻപത് മണിയോടെ തലവൂർ തത്തമംഗലം മഹാദേവക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവർ മധുസൂദനൻ, യാത്രക്കാരനായ ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടാലുംമൂട് ഭാഗത്ത് നിന്നും പട്ടാഴിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് എതിരേ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സമീപത്തുള്ള വൈദ്യുത പോസ്റ്റും ഒടിഞ്ഞു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.