കൊല്ലം: സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ് കൊല്ലം ഡിവിഷൻ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്/ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ വിപണനത്തിനായി ഡയറക്ട് ഏജന്റുമാരെ നിയമിക്കുന്നു. 5000 ൽ കൂടുതൽ ആളുകൾ താമസിക്കുന്ന പ്രദേശത്തുള്ളവർ 12 -ാംക്ലാസ് പാസായവരോ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിക്കണം. 5000ൽ കുറവ് ആളുകൾ താമസിക്കുന്ന പ്രദേശത്തുള്ളവർ പത്താംക്ലാസ് പാസായിരിക്കണം. 18 മുതൽ 65 വയസ് വരെയാണ് പ്രായപരിധി. മുൻ ഇൻഷ്വറൻസ് ഏജന്റുമാർ, അംഗൻവാടി വർക്കർമാർ, മഹിളാ മണ്ഡൽ വർക്കർമാർ, വിമുക്തഭടൻമാർ, വിരമിച്ച അദ്ധ്യാപകർ, യുവജനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. ഇൻഷ്വറൻസ് മേഖലയിൽ മുൻ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, താമസിക്കുന്ന പ്രദേശത്തെപ്പറ്റിയുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. ഐ.ആർ.ഡി.എ ലൈസൻസുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഫോൺനമ്പറും സഹിതം 15ന് മുമ്പായി സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ്, കൊല്ലം ഡിവിഷൻ 691001 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്ര്/ രജിസ്റ്റേഡ് പോസ്റ്റിൽ അപേക്ഷിക്കാം.