camp
വേങ്ങറ ഗവ. എൽ.പി സ്കൂളിൽ നടത്തിയ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് വൈസ് മെൻ ഇന്റർനാഷണൽ അഖിലേന്ത്യാ സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: വൈസ് മെൻ ക്ലബ് ഒഫ് മിസ് സിറ്റി കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെ വേങ്ങറ ഗവ. എൽ.പി സ്കൂളിൽ നടത്തിയ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് വൈസ് മെൻ ഇന്റർനാഷണൽ അഖിലേന്ത്യാ സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ. കെ. രാജൻ കിടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, തൊടിയൂർ വിജയൻ , ഹെഡ്മിസ്ട്രസ് ലൈജു , എം.സി. വിജയകുമാർ, റെജി എസ് . തഴവ , പി.കെ. പിള്ള, എം.പി. സുരേഷ് ബാബു, ജെ. അനിരാജ്, ആർ.കെ. രാമനുണ്ണിത്താൻ, സജീവ് കുറ്റിയിൽ, ആൽബർട്ട് ഡിക്രൂസ്, എം.എസ്. സത്യൻ, എൻ. പവിത്രൻ, വി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ആർ.സി.സിയിലെ ഡോ. കലാവതി ക്യാമ്പിന് നേതൃത്വം നൽകി. 150ൽപ്പരം പേർ ക്യാമ്പിൽ പങ്കെടുത്തു. 20 പേർക്ക് പാപ്സ്മിയർ ടെസ്റ്റ് നടത്തി. തുടർന്ന് തൊടിയൂർ വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സമിതിയുടെ സ്ഥാനാരോഹണം നടന്നു. മൂന്ന് പേർക്ക് ക്യാൻസർ ചികിത്സാ സഹായധനവും എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികൾക്ക് അവാർഡും വിതരണം ചെയ്തു.