കൊല്ലം: കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ കൊല്ലൂർവിള സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണ വിപണന മേളയ്ക്ക് ചകിരിക്കടയിൽ തുടക്കമായി. നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മേളയിൽ നിന്ന് ലഭിക്കും.
ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് മേള ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ എസ്. അഹമ്മദ് കോയ, ബി. അനൂപ്കുമാർ, അൻവറുദ്ദീൻ ചാണിയക്കൽ, ഇ. നൗഷാദ്, സാദത്ത് ഹബീബ്, മണക്കാട് സലിം, ബിന്ദു മധുസൂദനൻ, സെക്രട്ടറി പി.എസ്. സാനിയ, അസി.സെക്രട്ടറി ജെ. റിയാസ് എന്നിവർ പങ്കെടുത്തു.