ഓച്ചിറ: ക്ലാപ്പന ഷൺമുഖവിലാസം ഹൈസ്കൂൾ ലൈബ്രറി പ്രസിദ്ധീകരിച്ച 'ഇളംമൊഴികൾ' എന്ന ഇൻലന്റ് മാസികയുടെ ഓണപ്പതിപ്പിന്റെ പ്രകാശനം ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇഖ്ബാൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ക്ലാപ്പന ഷിബു കോപ്പി ഏറ്റുവാങ്ങി. സ്കൂൾ മുൻ സീനിയർ അസിസ്റ്റന്റ് കെ. രാജപ്പൻ, മാസിക എഡിറ്റർ എൽ.കെ. ദാസൻ, ഡോ. പി. പദ്മകുമാർ, ക്ലാപ്പന സുരേഷ്, ഡി. ഓമനക്കുട്ടൻ, എസ്. സുരേഷ്, ഗീതാ വി. പണിക്കർ എന്നിവർ സംസാരിച്ചു.