ഓച്ചിറ: തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിലെ ഓണാഘോഷവും മാലിന്യ സംസ്കരണ ഫർണസിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാൽ നിർവഹിച്ചു. ഓണക്കിറ്റ് വിതരണം തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ് കവിത വി.എസ്, എസ്.എം.സി ചെയർമാൻ ഷിബു എസ്. തൊടിയൂർ, കെ. ഹസീന, ബി. സൗദാബി, എൻ. കെ. വിജയകുമാർ, ഷീല ജഗധരൻ, കെ. സതീശൻ, സൂര്യ സുരേന്ദ്രൻ, ജി. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.