ശാസ്താംകോട്ട: സപ്ലൈകോയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി സ്ക്വയറിൽ ആരംഭിച്ച ഓണം ഫെയർ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്താം കോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ആദ്യവില്പനയുടെ ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ കെ . ശോഭന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. അനില, ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ടി.അനിൽ, പി .സി. പിള്ള, ജി. തുളസീധരൻ പിള്ള, ആർ. രാജേന്ദ്രൻ പിള്ള, പി.ഐ . അബ്ദുൽ അസീസ്, ഓണം ഫെയർ ഇൻ ചാർജ് അർത്തിയിൽ സമീർ തുടങ്ങിയവർ സംസാരിച്ചു. ഡിപ്പോ മാനേജർ വി.പി. ലീലാകൃഷ്ണൻ സ്വാഗതവും താലൂക്ക് സപ്ലൈ ഒാഫീസർ ഇൻ ചാർജ് എസ്. സൂജ നന്ദിയും പറഞ്ഞു. പലചരക്ക് സാധനങ്ങൾ, കേരള ഹോർട്ടി ക്രോപ്പിന്റെ പച്ചക്കറി, ഗൃഹോപകരണങ്ങൾ എന്നിവ മിതമായ വിലയ്ക്ക് ഓണം ഫെയറിൽ നിന്ന് ലഭിക്കും.