onam
സപ്ലൈക്കോയുടെ നേതൃത്വത്തിൽ പുനലൂരിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു തുടങ്ങിയവർ സമീപം

പുനലൂർ: സപ്ലൈകോ പുനലൂർ ഡിപ്പോയുടെ നേതൃത്വത്തിൽ പുനലൂരിൽ ആരംഭിച്ച താലൂക്കുതല ഓണച്ചന്തയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ അദ്യ വില്പന നടത്തി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ഓമനക്കുട്ടൻ, ബി. സുജാത, കൗൺസിലർ സുരേന്ദ്രനാഥ തിലകൻ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, എബ്രഹാം തോമസ്, എം.എം. ജലീൽ തുടങ്ങിയവർ സംസാരിച്ചു.